കുഞ്ഞാലിക്കുട്ടിമാര്‍ പുനര്‍ജ്ജനിക്കുമ്പോള്‍
ഏറെ നാളായി ഒച്ചയും അനക്കവുമൊന്നുമില്ലാതിരുന്ന ഐസ് ക്രീം പാര്‍ലര്‍കേസ് കഞ്ഞാലിക്കുട്ടിപൊട്ടിച്ച വെടിയോടെ വീണ്ടും ആളിക്കത്തിത്തുടങ്ങിയിരിക്കുന്നു. തീയണക്കാന്‍ മുസ്ലീംലീഗ് മാത്രമല്ല യുഡിഎഫ് തന്നെ രംഗത്തിറങ്ങേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.  ഇപ്പോഴിതാ കുടത്തിലെ ഭൂതത്തെ അഴിച്ചുവിട്ട കുഞ്ഞാലിക്കുട്ടി ( വരാനിരിക്കുന്ന വിപത്ത്  മുന്‍കൂട്ടി അറിഞ്ഞ് ഒരുമുഴം നീട്ടിയെറിഞ്ഞതാണ്  സ്വയമുള്ള വെളിപ്പെടുത്തല്‍)താന്‍  ഉദ്ദേശിച്ചിടത്ത് കാര്യങ്ങള്‍ എത്തുന്നില്ലായെന്ന് വന്നപ്പോള്‍ ലക്കും ലഗാനുമില്ലാതെ തനിക്കെതിരു നില്‍ക്കുന്നവരൊക്കെ ഗൂ‍ഢാലോചനക്കാരാണെന്നു വിളിച്ചു പറയുന്നു.  ഇതിനെ പിന്തുണയ്ക്കാന്‍ മനോരമ പോലുള്ള ചിലമാധ്യമങ്ങളും. (മാധ്യമധര്‍മ്മത്തെ അവസരവാദപരമായി കാണുന്ന മനോരമയ്ക്ക്  ഇന്ത്യാവിഷന്‍ വെളിപ്പെടുത്തല്‍ മാധ്യമധര്‍മ്മത്തിന്റ പരിധിയില്‍വരില്ല!എല്‍‍.ഡി.എഫുകാരായിരുന്നു പ്രതികളെങ്കില്‍ ഇതേ മനോരമ തിരിച്ചുപറയുമായിരുന്നു).ഐസ് ക്രീം പാര്‍ലര്‍കേസ് കത്തിനില്‍ക്കുന്ന സമയത്തുതന്നെ കുഞ്ഞാലിക്കുട്ടി ഇതില്‍ പ്രതിയാണെന്ന് ഇവിടുത്തെ സാമാന്യ ജനങ്ങള്‍ വിശ്വസിച്ചിരുന്നു എന്നതാണ് വാസ്തവം. റെജീനയുടെ മൊഴിമാറ്റിപ്പറയലുകളുംഅന്നത്തെ കോടതിവിധിയും എല്ലാംതന്നെ സംശയത്തിന്റെ വിത്തുകള്‍ ജനങ്ങളില്‍ ഉണ്ടാക്കിയിരുന്നു. ഈ സംശയങ്ങള്‍ ഇപ്പോള്‍ സത്യമാണെന്നു വന്നിരിക്കുന്നുവെന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.ഏതുകോടതിവെറുതെ വിട്ടെന്നു പറഞ്ഞാലും (ജൂഡീഷ്യറിയുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു) ജനങ്ങള്‍ ഇന്നും കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്നു കരുതുന്നു. സമൂഹത്തില്‍ ഇന്നു കാണുന്ന സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംകൊടുക്കുന്ന അനേകരില്‍ ഒരാള്‍ മാത്രമാണ് കുഞ്ഞാലിക്കുട്ടി. ഉണ്ണിത്താന്‍ പ്രശ്നം നാം മറന്നിട്ടില്ല. ഉണ്ണിത്താന്‍ പണ്ട് മുരളീധരനെതിരെ വിളിച്ചു പറഞ്ഞിട്ടുള്ളതും മറക്കാറായിട്ടില്ല. ഇത്തരത്തില്‍ നാറിയ കഥകള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ഇവര്‍ക്കൊക്കെ പരസ്പരം രക്ഷിച്ചേ പറ്റുകയുള്ളു. (ഇന്നു ഞാന്‍ നാളെ നീ എന്നാണെല്ലോ പ്രമാണം).അതുകൊണ്ട്  കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ആവേശപുര്‍വ്വം പ്രതികരിക്കുന്ന പലരിലും ഇത്തരത്തിലുള്ള അങ്കലാപ്പില്ലെ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
                                 ഇതില്‍ മാധ്യമങ്ങളുടെ നിലപാടുകള്‍ പലതും അതിവിചിത്രമായിട്ടാണ് തോന്നുന്നത്. മനോരമ പോലുള്ള മാധ്യമങ്ങള്‍ക്ക്  സമൂഹത്തേക്കാളുപരി കുഞ്ഞാലിക്കുട്ടിയോടാണ് പ്രതിബദ്ധതയെന്നു തോന്നിപ്പോകും. കഞ്ഞലിക്കുട്ടി പ്രശ്നത്തെ ഒരു സദാചാര പ്രശ്നമായിട്ടോ  പണവും സ്വാധീനവുമുള്ളവര്‍ക്ക് ജുഡീഷ്യറിയേപ്പോലും വിലക്കുവാങ്ങാന്‍ കഴിയുന്നുവെന്നത് ഒരു നൈതികപ്രശ്നമായിട്ടോ കാണാന്‍ കഴിയുന്നില്ല എന്നത് മാധ്യമധര്‍മ്മം എവിടെ എത്തിനില്‍ക്കുന്നുവെന്നു സൂചിപ്പിക്കുന്നു. ഇവിടെ യഥാര്‍ത്ഥ പ്രശ്നത്തെ വഴിതിരിച്ചുവിടാനുള്ള  ബോധപുര്‍വ്വ മായ ശ്രമമാണ് മനോരമ ചെയ്യുന്നത്. ഇതില്‍ ഏറെ  വിചിത്രമായി തോന്നിയത് ഉമ്മന്‍ചാണ്ടിയുടെ ചില പ്രസ്താവനകളാണ്. ജഡ്ജിമാര്‍ എഴുതിത്തള്ളിയകേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയേത്തന്നെ ചോദ്യംചെയ്യപ്പെടുന്നുവെന്നാണ് അദ്ദേഹം ആവലാതിപ്പെടുന്നത്. (സുപ്രീംകോടതി മുന്ചീഫ് ജസ്റ്റീസ് ജ.ബാലകൃഷ്ണനേക്കുറിച്ചുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ഓര്‍ക്കുക).എന്നാല്‍ യഥാര്‍ത്ഥ്യം അതല്ല.ഇത്തരത്തിലുള്ള ഒരു വിധിക്കുപിന്നില്‍ അദ്ദഹത്തിന്റ സര്‍ക്കാരും അതിലെ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളും കൂടുതലായി പുറത്തുവന്നാലുണ്ടാകാവുന്ന രാഷ്ട്രീയപ്രത്യാഘാതങ്ങളേപ്പറ്റിയാണ് ഉമ്മന്‍ചാണ്ടിയുടെ ആശങ്ക. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ താന്‍നടത്തിയവിമോചനയാത്രയും ഭാവിമുഖ്യമന്ത്രിപദവിക്കുവേണ്ടിയുള്ള സ്വപ്നങ്ങളും ഫലമില്ലാതാവുമെന്ന ഭയമാണ് ഇതിനു പിന്നിലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. കുഞ്ഞാലിക്കുട്ടിയുടെ ചിലപ്രസ്താവനകളും വീമ്പുകളും പരിഹാസത്തോടെ മാത്രമെ കാണാന്‍ കഴിയു. ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് താന്‍ കുറ്റക്കാരനാണെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല.തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുന്നു. പ്രശ്നം അതുതന്നെയാണ്. ഒരു തെളിവും അവശേഷിക്കാത്ത തരത്തില്‍ അതി വിദഗ്ദമായി പണംകൊടുത്ത്  പോലീസിനേയും ജഡ്ജിമാരേപ്പോലും സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിച്ചിരിക്കുന്നു. ഇനിയൊരു തെളിവും അവശേഷിക്കുന്നില്ലായെന്ന് കുഞ്ഞാലിക്കുട്ട് ഉറപ്പു വരുത്തിയിരുന്നു.അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇത്ര ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത്.( പണം മുടക്കിയത് വെറുതെയല്ലല്ലോ?).എന്നാല്‍ താന്‍ വിചാരിച്ചപോലെ എല്ലാതെളിവുകളും( പലതും തിരിഞ്ഞു കുത്തിതുടങ്ങിയിരിക്കുന്നു) നശിപ്പിക്കപ്പെട്ടിട്ടില്ലായെന്ന തിരിച്ചറിവ് കുഞ്ഞാലിക്കുട്ടിയില്‍ സൃഷ്ടിച്ച അങ്കലാപ്പാണ്  രേഖകള്‍ വ്യാജമാണെന്നു പറയുന്നതിനു പിന്നിലുള്ള തന്ത്രം. കുഞ്ഞാലിക്കുട്ടി ബോംബ് പൊട്ടിക്കുമെന്നാണ് പറയുന്നത്. ഇത് വെറുംവെരട്ടലുമാത്രമാണ്. കൂടുതല്‍ തെളിവുകള്‍ പുറത്തുവരാതിരിക്കാനുള്ള  വിഫലശ്രമം.
‍                                   കുഞ്ഞാലിക്കുട്ടി സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമാണെന്ന് ലീഗുകാര്‍പോലും കരുതുന്നില്ല.കേരളരാഷ്ട്രീയത്തില്‍ ഒരു കാലത്ത് തലയുയര്‍ത്തിപ്പിടിച്ചു നിന്നിരുന്ന മുസ്ലീംലീഗ് കുഞ്ഞാലിക്കുട്ടിയുടെ സദാചാരവിരുദ്ധമായ പ്രവര്‍ത്തനത്തിന്റെ തിക്തഫലം ഏറ്റെടുക്കേണ്ടതായിവരുന്നുവെന്ന ദുര്യോഗമാണ് പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്നത്. അഴിമതിയേക്കാള്‍ സമൂഹ്യജീവിതത്തില്‍ മോശമായകാഴ്ചപ്പാടുണ്ടാക്കുന്നതാണ് സദാചാരമില്ലായ്മ. കുഞ്ഞാലിക്കുട്ടിപ്രശ്നം സത്യമാണെന്നു സമ്മതിച്ചാല്‍ മുസ്ലീം ജനസാമാന്യത്തിനിടയില്‍ മുസ്ലീംലീഗിന്റെ വേരറുക്കപ്പെടുമെന്ന്  ലീഗിനറിയാം. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ നടപടികള്‍ക്ക് എതിരു നില്‍ക്കുന്ന മുനീറിനെതിരെ  ‍പ്രത്യക്ഷത്തില്‍ ഒരു നടപടിക്കും മുതിരാത്തത്ത്.  മുതിര്‍ന്നാല്‍ ഇത് മുസ്ലിം സമുദായത്തിനിടയില്‍ ഇന്നത്തേതിലുമധികം ചര്‍ച്ചയ്ക്കുവഴിവെയ്ക്കുമെന്നതിനാലാണ് നടപടികളിലേക്ക് എത്തിച്ചരാത്ത്. അല്ലാതെ കഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന് ആരും വിശ്വസിക്കുന്നുണ്ടാവില്ല. എന്തായാലും കുഞ്ഞാലിക്കുട്ടി പ്രശ്നം  കേരളരാഷ്ടീയത്തിലെ സാദാചാരമില്ലായ്മയേയും ജുഡീഷ്യറിയുടെ വിശ്വാസ്യതയേയും മാധ്യമവിശ്വാസ്യതയേയും ഒരേപോലെ ചോദ്യം ചെയ്യപ്പെടുന്നു എന്നത് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഇത് ജനാധിപത്യത്തേയും നീതിബോധത്തേയും ശക്തിപ്പെടുത്തുകയില്ലെന്ന തിരിച്ചറിവിലേക്കാണ് നമ്മെ നയിക്കുക.

No comments:

Post a Comment