ഭരണം കിതക്കുന്നു, അഴിമതി കുതിക്കുന്നു
 രു തരം ഞാണിന്മേല്‍ കളിപോലെ  അധികാര കസേരയിലേക്ക് ഭാഗ്യത്തിന് എത്തപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മന്ത്രിമാരേപ്പോലും പൂര്‍ണ്ണമായി നിശ്ചയിക്കാനാവാതെ പ്രസ്താവനകളുമായി  നിരങ്ങി നീങ്ങുമ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനുമുമ്പ് തന്നെ ഭീഷണിയുമായി  പ്രതിപക്ഷവും രംഗത്തെത്തുന്ന രസകരമായ കാഴ്ചകളിലുടെയാണ് കേരള രാഷ്ട്രീയം കടന്നുപോകുന്നത്. റേഷന്‍ കട അഴിമതിയിലൂടെ പ്രശസ്തനായ അടൂര്‍ പ്രകാശ് കസേരയിലിരിക്കും മുമ്പേ  ‍ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിരോധനം പിന്‍വലിക്കുമെന്നു പറയുന്നു.10 കോടിരൂപയുടെ ഓഫര്‍ ഇതിനു പിന്നിലുണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു കഴി‍ഞ്ഞു. ചിലര്‍തന്നെ ഈ ആവശ്യമുന്നയിച്ച് സമീപിച്ചതായുള്ള മന്ത്രിയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന്റെ ആശങ്ക ശരിവെയ്ക്കുന്നു. കെ.പി.സി.സി അംഗത്തിന്റെ കൈയ്യില്നിന്നുപോലും റേഷന്ഡിപ്പോ അനുവദിക്കുന്നതില്‍കൈക്കൂലി ചോദിക്കാന്‍   മടികാണിക്കാത്ത മന്ത്രിയേപ്പറ്റി സംശയം തോന്നുക സ്വാഭാവികം തന്നെ.പിന്നെ നമ്മുടെ പി.‍ജെ ജോസഫ്. അദ്ദേഹം എവിടെയൊക്കെയിരുന്നിട്ടുണ്ടോ അവിടെയൊക്കെ അഴിമതിക്കറ പുരട്ടിയ ചരിത്രം മാത്രവും സ്ത്രീ പ്രശ്നങ്ങളില്‍ അദ്ദേഹത്തിനുള്ള പേരും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയ്ക്ക് പൊന്‍തൂവലായി മാറുന്നു. വ്യാവസായിക മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ,അദ്ദേഹം എല്ലാ മേഖലകളിലും കഴിവുതെളിയിച്ച വ്യക്തിയാണ്. ഒന്നിലും അദ്ദേഹത്തെ മറികടക്കാന്‍ കഴിവുള്ള ആരുംതന്നെ മന്ത്രി സഭയിലില്ല. ജഡ്ജിമാരേപ്പോലും വിലയ്ക്കുവാങ്ങാന്‍ ശേഷിയുള്ള മന്ത്രിയാണ് കുഞ്ഞാലിക്കുട്ടി. കാര്യങ്ങളെല്ലാം ഐസ് ക്രീം കഴിക്കുന്ന ലാഘവത്തോടെ മാത്രമേ അദ്ദേഹത്തിനു കാണാന്‍ കഴിയുകയുള്ള എന്നൊരു പ്രത്യേകത കൂടിയുണ്ട്. ടി.എം.ജേക്കബ്ബിനേപ്പോലെ പരിണിത പ്രജ്ഞനായ  ഒരു മന്ത്രി വേറെയാരുണ്ട്. കുരിയാര്‍കുട്ടി പദ്ധതിയുടെ പേരിലുള്ള വിജിലന്‍സ് കേസ് കോടതി പരിഗണനയിലാണ്. മന്ത്രിയാകാന്‍ അദ്ദേഹം പരമയോഗ്യന്‍തന്നെ. സഹകരണമന്ത്രി രാമകൃഷ്ണന്‍ ,സഹകരണരംഗത്ത് അദ്ദേഹം നടത്തിയ മഹത്തായ സേവനത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നു. ‍വണ്ടിച്ചെക്കു കേസില്‍ കേസുപറഞ്ഞ് മടുത്ത പഞ്ചായത്ത് മന്ത്രി മുനീറും  മന്ത്രിസഭയിലുണ്ടെന്നത് മന്ത്രിസഭയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നുണ്ട്. ധനകാര്യമന്ത്രിയേപ്പറ്റി പറയാനില്ല. 100 കോടിയുമായി പാലാഴി അദ്ദേഹം കടഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും കടയാന്‍ പിരിച്ച 100 കോടി കടയുമ്പോള്കടലില്‍ വീണുപോയെന്ന് പറഞ്ഞ് താനാണ് ഏകശരിയെന്ന് തെറ്റിദ്ധരിക്കുന്ന പ്രിയപ്പെട്ടവരുടെ മാണിസാറെന്ന കുഞ്ഞുമാണി  മന്ത്രിസഭയിലുള്ളത് മന്ത്രിസഭയ്ക്കുതന്നെ ഒരു അലങ്കാരമാണ്. പാമോയില്‍ അഴിമതി ആരോപണം മുതല്‍ സൈന്‍ബോര്‍ഡ്, സ്മാര്‍ട്ട്സിറ്റി കരാറുകള്‍ ,ടൈറ്റാനിയം തുടങ്ങി ഒരു മാതിരി അഴിമതികളുടെയെല്ലാം  ഉടമസ്ഥത അവകാശപ്പെട്ടുകൊണ്ട്  ഉമ്മന്‍ചാണ്ടിമുഖ്യമന്ത്രിയായി മന്ത്രിസഭയെ നയിക്കുമ്പോള്‍       ഇത്തരത്തിലുള്ള മിനിമം യോഗ്യതയുള്ളവരെങ്കിലും  മന്ത്രിസഭയിലുണ്ടാകണ്ടേ? ഇപ്പോഴിത ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍ക്ക് കൈക്കൂലി വാങ്ങി നല്‍കാന്‍ ഇടനില നിന്നുവെന്ന് ആരോപണ വിധേയനാവുകയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്ത ഐപ്പിനേത്തന്നെ അഡീഷണല്‍ എ.ജിയായി നിയമിച്ച് ഉമ്മന്‍ ചാണ്ടി മാതൃകകാണിച്ചു. കള്ളന്‍ പോലീസിന് നിയമോപദേശം നല്‍കുന്നതുപോലെ.ഐസ്ക്രീം കേസില്‍ ഇടപെടില്ലായെന്നാണ് മുഖ്യമന്ത്രി പത്രലേഖകരോട് പറഞ്ഞത്. വേണ്ട ഉപദേശങ്ങള്‍ ഐപ്പ് നല്‍കി അട്ടിമറിച്ചോളുമെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ ഉമ്മന്‍ ചാണ്ടിയായി ഇടപെടേണ്ടതില്ലല്ലോ? കുഞ്ഞാലിക്കുട്ടി കണ്ണുരുട്ടിയാല്‍ കഞ്ഞികുടി മുട്ടുന്ന മന്ത്രിസഭയില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായല്ലാതെ പിന്നെങ്ങനെ നില്‍ക്കാന്‍ കഴിയും. പത്രക്കാരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ എഴുന്നേറ്റോടുന്ന അദ്ദേഹം  ഈ അഴിമതി വീരന്മാരുമായി എത്ര നാള്‍ മുന്നോട്ട് പോകും .കാത്തിരുന്നു കാണാം.

No comments:

Post a Comment